Thursday, 4 March 2021

അൽ മഹാറ അവാർഡ് സമ്മാനിച്ചു.

 




മലപ്പുറം: ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) മലപ്പുറം ഏർപ്പെടുത്തിയ അൽ മഹാറ പ്രഥമ അവാർഡിന് കാവനൂർ ഹയർ സെക്കണ്ടറി സ്കൂൾ അറബി അധ്യാപകൻ ഫിറോസ് ടി.ടി അർഹനായി. അറബി ഭാഷാപഠന മേഖലയിൽ പ്രത്യേകിച്ച് ഹയർ സെക്കണ്ടറി മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്. മലപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബീന കെ.പി അവാർഡ് നൽകി. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബി വിഭാഗം തലവൻ ഡോ. ഇ അബ്ദുൽ മജീദ്, സാറ്റോ ഭാരവാഹികൾ സന്നിഹിതരായിരുന്നു.

No comments:

Post a Comment