Sunday, 18 December 2022
Wednesday, 14 December 2022
Saturday, 12 November 2022
Monday, 25 July 2022
Afzal ul Ulama Preleminary is eaqual to plus two humanities
Afzal ul Ulama Preleminary is eaqual to plus two humanities
Monday, 20 June 2022
Tuesday, 14 June 2022
“അധ്യാപകർ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണം” മലപ്പുറം ആർ.ഡി.ഡി
മഞ്ചേരി : അധ്യാപകർ സാമൂഹ്യ പ്രതിബദ്ധതയോടെ നിലകൊള്ളണമെന്നുംസമൂഹത്തിന് മുമ്പിൽ മാതൃകയോടെ ജീവിക്കണമെന്നും ഹയർ സെക്കന്ററി റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ സി. മനോജ്കുമാർ അഭിപ്രായപ്പെട്ടു.
ഹയർ സെക്കന്ററി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അധ്യാപകർക്കുള്ള ഐ.ടി പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാറ്റോ പ്രസിഡണ്ട് നസീർ ചെറുവാടി അധ്യക്ഷത വഹിച്ചു.
മഞ്ചേരി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ രജനി മാത്യു, ഡോ. പി എം എ വഹാബ്, റിയാസ് അൻവർ, ടി.ടി ഫിറോസ് എന്നിവർ പ്രസംഗിച്ചു.
പി അലവി കുട്ടി, എം.ഹംസ, പി.ജമീല, കെ എം സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Saturday, 4 June 2022
Friday, 25 March 2022
Monday, 28 February 2022
Saturday, 12 February 2022
ഹയർ സെക്കന്റി വിദ്യാർഥികൾക്ക് അറബി ക്വിസ്സ് ഫൈനൽ മത്സരം സംഘടിപ്പിച്ചു
മലപ്പുറം :ഹയർ സെക്കന്ററി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സാറ്റോ ) മലപ്പുറം ജില്ലാ കമ്മിറ്റി ഹയർ സെക്കന്ററി വിദ്യാർഥിക്കായി അറബിക് ക്വിസ്സ് മത്സരം നടത്തി.
ലോക അറബി ഭാഷാ ദിനത്തോട ബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ അറബിക് ക്വിസ് മത്സരത്തിൽ പങ്കെടുത്ത അയ്യായിരത്തോളം വിദ്യാർഥികളിൽ നിന്ന് മികവു പുലർത്തിയ നാൽപതോളം പേരാണ് ഫൈനൽ ഘട്ടത്തിൽ മത്സരിച്ചത്.
മലപ്പുറം ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കു പുറമെ സ്കോൾ കേരള വഴി രജിസ്ട്രേഷൻ നടത്തി പഠിക്കുന്ന ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുകൂടി പങ്കെടുക്കാനാവും വിധമാണ് മത്സരം സംഘടിപ്പിച്ചത്.
മലപ്പുറം കോട്ടപ്പടി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന മത്സരത്തിൽ
നാസിയ എ.സി (ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇരുമ്പുഴി ) ഒന്നാം സ്ഥാനവും, സന. പി (എസ്.എൻ.എം ഹയർ സെക്കന്ററി സ്കൂൾ പരപ്പനങ്ങാടി) , മുഹമ്മദ് അമീൻ ടി (എച്ച് എം വൈ എച്ച് എന്ന് എസ് മഞ്ചേരി) എന്നിവർ രണ്ടാം സ്ഥാനവും, ഫാത്തിമ രിഫ.പി (എം എം ഇ .ടി,എച്ച് എസ് എസ് മേൽമുറി ) മൂന്നാം സ്ഥാനവും നേടി.
ടി.ടി. ഫിറോസ് , കെ.പി അബൂബക്കർ , ഡോ.പി.എം എ വഹാബ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
എം.എ. സലാം, പി.അലവിക്കുട്ടി, റസിയ പനമ്പുലാക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
എം.ഹംസ, കെ.എം സൈനുദ്ദീൻ, സലിം അംലസ്.പി. കെ, എൻ.റഷീദ്, റിയാസ് അൻവർ എന്നിവർ നേതൃത്വം നൽകി.
Friday, 11 February 2022
അറബി ക്വിസ്സ് ഫൈനൽ മത്സരം
മലപ്പുറം :ഹയർ സെക്കന്ററി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സാറ്റോ ) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല അറബിക് ക്വിസ്സ് മത്സരം മലപ്പുറത്ത് വെച്ച് നടക്കും.
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ അറബിക് ക്വിസ് മത്സരത്തിൽ പങ്കെടുത്ത അയ്യായിരത്തോളം വിദ്യാർഥികളിൽ നിന്ന് മികവു പുലർത്തിയ 50 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്.
മലപ്പുറം ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കു പുറമെ സ്കോൾ കേരള വഴി രജിസ്ട്രേഷൻ നടത്തി പഠിക്കുന്ന ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുകൂടി പങ്കെടുക്കാനാവും എന്നതാണ് മത്സരത്തിന്റെ പ്രത്യേകത.
നാളെ രാവിലെ 10 മണിക്ക് മലപ്പുറം കോട്ടപ്പടി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും സർറ്റിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ ടി.ടി. ഫിറോസ് , എം.ഹംസ, ഫള്ൽ എന്നിവർ അറിയിച്ചു.
Saturday, 22 January 2022
Plus One Arabic notes (published by Malappuram District Panchayath - Vijayabheri)
To see and download click below topics
Plus One Arabic Full Notes (Single File)
12. وسائل الإعلام وسلامة المجتمع
Subscribe to:
Posts (Atom)