Friday, 11 February 2022

അറബി ക്വിസ്സ് ഫൈനൽ മത്സരം

മലപ്പുറം :ഹയർ സെക്കന്ററി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സാറ്റോ ) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല അറബിക് ക്വിസ്സ് മത്സരം മലപ്പുറത്ത് വെച്ച് നടക്കും.


ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ അറബിക് ക്വിസ് മത്സരത്തിൽ പങ്കെടുത്ത അയ്യായിരത്തോളം വിദ്യാർഥികളിൽ നിന്ന് മികവു പുലർത്തിയ 50 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്.

മലപ്പുറം ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കു പുറമെ സ്കോൾ കേരള വഴി രജിസ്ട്രേഷൻ നടത്തി പഠിക്കുന്ന ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുകൂടി പങ്കെടുക്കാനാവും എന്നതാണ് മത്സരത്തിന്റെ പ്രത്യേകത.

നാളെ രാവിലെ 10 മണിക്ക് മലപ്പുറം  കോട്ടപ്പടി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും സർറ്റിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ ടി.ടി. ഫിറോസ് , എം.ഹംസ, ഫള്ൽ എന്നിവർ അറിയിച്ചു.

No comments:

Post a Comment