മലപ്പുറം: ജില്ലയിലെ മുഴുവൻ ഹയർസെക്കന്ററി വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ച് അധ്യാപക കൂട്ടായ്മ.
ജില്ലയിലെ ഹയർസെക്കന്ററി അറബി അധ്യാപക കൂട്ടായ്മയായ ഹയർ സെക്കന്ററി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സാറ്റോ ) ആണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ന് (18-12-2021) രാത്രി 7 മണിക്കാണ് മത്സരം. ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഓൺലൈൻ മത്സരത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കായി ഫൈനൽ മത്സരം മലപ്പുറത്ത് വെച്ച് പിന്നീട് നടത്തുമെന്ന് ഭാരവാഹികളായ ടി.ടി. ഫിറോസ് , എം.ഹംസ, ഫള്ൽ എന്നിവർ പറഞ്ഞു.