Sunday, 11 July 2021

അറബി ഭാഷാ ഉപരിപഠന - തൊഴിൽ സാധ്യതകൾ, വെബിനാർ സംഘടിപ്പിച്ചു.

 ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂളുമായി ചേർന്ന് അറബി ഭാഷാ ഉപരി പഠന - തൊഴിൽ സാധ്യതകൾ വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്ലസ്റ്റു പഠന ശേഷം ബിരുദ ബിരുദാനന്തര ഗവേഷണ രംഗത്തുള്ള വിവിധ കോഴ്സുകൾ, സ്ഥാപങ്ങൾ, അറബി ഭാഷയിൽ പഠനം പൂർത്തിയാക്കിയവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കമ്പനികളിൽ ഉള്ള തൊഴിൽ സാധ്യതകൾ എന്നിവ പ്രബന്ധങ്ങളായി അവതരിപ്പിച്ചു.

യമനിലെ സൻആ യൂനിവേഴ്സിറ്റി പ്രൊഫസ്സറും കേരള യൂനിവേഴ്‌‌സിറ്റിയിലെ റിസർച്ച് സ്കോളറുമായ ഈസ അലി മുഹമ്മദ് അലി വെബിനാർ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രൊഗ്രാം വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

ബിരുദതലത്തിലുള്ള അറബി പഠന മേഖലകളെ സംബന്ധിച്ച് അരീക്കോട് SSA കോളേജ് അസ്സി. പ്രൊഫസ്സർ ഡോ. അബ്ദുല്ല നജീബ് വിഷയമവതരിപ്പിച്ചു.

ഡോ. അബ്ദുല്ല നജീബിന്റെ വിഷയാവതരണ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക.

ബിരുദാനന്തര-ഗവേഷണ രംഗത്തെ അറബി ഭാഷാ പഠൻ മേഖലകളെ പരിചയപ്പെടുത്തി MES മമ്പാട് കോളേജ് അറബി വിഭാഗം തലവൻ ഡോ. സാബിഖ് എം.കെ പ്രബന്ധമവതരിപ്പിച്ചു.


ഡോ. സാബിഖിന്റെ വിഷയാവതരണ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക.

 അറബി ഭാഷയിൽ കഴിവു തെളിയിച്ചവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തിരിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ഡൽഹി JNU റിസർച്ച് സ്കോളർ മുഹമ്മദ് ഫവാസ് വിഷയാവതരണം നടത്തി.

മുഹമ്മദ് ഫവാസിന്റെ വിഷയാവതരണ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക.

കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, SCERT Kerala റിസർച്ച് ഓഫീസർ ഡോ. സഫീറുദ്ദീൻ, SOSS പ്രിൻസിപ്പാൾ മുനീബ് റഹ്‌‌മാൻ എന്നിവർ ആശംസകൾ നേർന്നു.

 സാറ്റോ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് ടി.ടി അദ്ധ്യക്ഷം വഹിച്ചു. 

സെക്രട്ടറി എം ഹംസ പൊന്മള, പി.എം.എ വഹാബ്, നസീർ ചെറുവാടി പ്രസംഗിച്ചു. അബ്ദുറഷീദ് എൻ. അലവിക്കുട്ടി പിപി,ശിഹാബുദ്ദീൻ എൻ, അബ്ദുൽ ഹമീദ് കെ.പി. അബ്ദുൽ ഗഫൂർ, സലീം അം‌‌ലസ്, നജീബുദ്ദീൻ പി. ഇൿരിമ തുടങ്ങിയവർ സംബന്ധിച്ചു.  

നസീർ ചെറുവാടി രചിച്ച് ഹക്കീം പുൽപറ്റ സംഗീതം നൽകിയ സാറ്റോ തീം സോങ്ങ് വെബിനാറിൽ പ്രകാശനം ചെയ്യപ്പെട്ടു.

തീം സോങ്ങ് കേൾക്കാൻ ക്ലിക്ക് ചെയ്യുക.  



No comments:

Post a Comment