Thursday, 11 June 2020

അറബിക് ഓൺലൈൻ പഠന സംവിധാനവുമായി അധ്യാപക കൂട്ടായ്മ

സംസ്ഥാനതലത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം സജീവമായി നടക്കുന്നെങ്കിലും എല്ലാ വിഷയങ്ങളിലും ക്ലാസ്സുകൾ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, സ്വന്തം വിദ്യാർഥികൾക്ക് പഠനം സാധ്യമാക്കാനുള്ള അധ്യാപക കൂട്ടായ്മയുടെ ശ്രമം ശ്രദ്ധേയമാകുന്നു. മലപ്പുറം ജില്ലയിലെ ഹയർ സെക്കന്ററി അറബിക് അധ്യാപക കൂട്ടായ്മയായ ഹയർ സെക്കന്ററി അറബിക് ടീച്ചേർസ് ഓർഗനൈസേഷന്റെ (HSATO)ആഭിമുഖ്യത്തിൽ ഏതാനും അധ്യാപകർ ചേർന്നാണ് മികവുറ്റ രീതിയിൽ ഓൺലൈൻ വീഡിയോ തയ്യാറാക്കുന്നത്. സ്വന്തം ഉടമസ്ഥതയിലുള്ള ക്യാമറയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് മൂല്യനിർണയ ക്യാമ്പുകൾ നടക്കുന്നതിനിടയിലും ഇതിന് സമയം കണ്ടെത്തിയത്. ഓൺലൈൻ ക്ലാസ്സുകളുടെ ഔദ്യോഗിക സ്വിച് ഓൺ കർമം പി. ഉബൈദുല്ല എം. എൽ. എ നിർവഹിച്ചു. സാറ്റോ പ്രസിഡന്റ്‌ കെ.പി.അബൂബക്കർ, സെക്രട്ടറി എൻ. അബ്ദുൽ റഷീദ്,എം.എ.സലാം മാസ്റ്റർ, ടി. ടി. ഫിറോസ്,ജമീല ടീച്ചർ, അബ്ദുൽ ഹമീദ്‌ വാഴക്കാട്, പി. എം. എ. വഹാബ്, അബ്ദുൽ മുത്തലിബ്, ശിഹാബുദ്ധീൻ, ജാഫർ, കെ. എം. സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment